ചെങ്ങന്നൂർ: ആധ്യാത്മിക വളർച്ചയ്ക്കും സ്വയം തിരിച്ചറിവിനും സഹായിക്കുന്നതാണ് ചിന്മയാമിഷൻ്റെ പ്രവർത്തനങ്ങൾ എന്ന് കേരളാ റീജ്യണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി . ചിന്മയ മിഷന്റെ 75 -ാം വാർഷികം പ്രമാണിച്ച് നടത്തിയ അമൃതയാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 'ചിന്മയ അമൃതോത്സവം' പത്തുലക്ഷം യുവാക്കൾക്ക് ആത്മീയ ഉണർവ് പകരാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ആറാം തീയതി വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ......
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ അഞ്ജലി പി.വി വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കാരണമാണ് വരണാധികാരി ചൂണ്ടിക്കാട്ടിയത്. ......
കണ്ണൂർ: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. ഐടി പ്രഫഷനലായ ശരണ്യ ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ......
ദോഹ: യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സ് പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച 238 സർവീസുകളാണ് എയർലൈൻ നടത്തിയത്. ......
ദോഹ: സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് അടയ്ക്കാൻ വൈകിയാലും അധ്യയന വർഷം പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്ന് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിന്ത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ വ്യക്തമാക്കി. മാതാപിതാക്കളും സ്കൂളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ൽ (X) ഒരു രക്ഷിതാവിന്റെ പോസ്റ്റിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ: ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കീടനിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. ഫെബ്രുവരി 28 മുതൽ മാർച്ച് 28 വരെയുള്ള ഒരു മാസക്കാലയളവിൽ രാജ്യത്തുടനീളം 6,426 കീടനാശിനി പ്രയോഗ അപേക്ഷകളാണ് മുനിസിപ്പാലിറ്റി മന്ത്രാലയം കൈകാര്യം ചെയ്തത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രാണികളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പെയ്നുകൾ തുടരുകയാണ്.മന്ത്രാലയത്തിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ വഴിയാണ് പൊതുജനങ്ങൾ സേവനങ്ങൾക്കായി അപേക്ഷിച്ചത്. ......
ദോഹ: പ്രകൃതിയുടെ പച്ചപ്പും വന്യജീവി സമ്പത്തും കാത്തുസൂക്ഷിക്കുന്നതിൽ പുതിയ ചരിത്രമെഴുതി ഖത്തർ. രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന 'നാഷണൽ ബയോഡൈവേഴ്സിറ്റി ഡാറ്റാബേസ്' വഴി വന്യജീവി സംരക്ഷണത്തിൽ ഖത്തർ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ......